NADAMMELPOYIL NEWS
OCTOBER 06/2022
കോഴിക്കോട്: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയിൽ ബുധനാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിൽ നടുങ്ങി സഞ്ചാരികൾ. നിമിഷ നേരംകൊണ്ടാണ് മലവെള്ളം കുത്തിയൊഴുകിയത്. സഞ്ചാരികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. മലവെള്ളപ്പാച്ചിലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അവധി ദിനമായതിനാൽ ഏറെ സഞ്ചാരികളുണ്ടായിരുന്നു. മേഖലയിൽ ആ സമയത്ത് മഴയുണ്ടായിരുന്നില്ല. എന്നാൽ, പൊടുന്നനെ മലവെള്ളം കുത്തിയൊഴുകുകയായിരുന്നു. തുഷാരഗിരി വനമേഖലയിൽ പെയ്ത കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്.