അപകടം തുടര്‍ക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറില്‍ ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്.ഇന്നലെ കല്ലാറില്‍ മുങ്ങി മരിച്ച ബീമപള്ളി സ്വദേശികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

കല്ലാറില്‍ അപകടങ്ങള്‍ പതിവാണ്. ശരാശരി ഒരു വര്‍ഷം അഞ്ചു പേരോളം മരിക്കുന്നുവെന്നാണ് കണക്കുകള്‍. ആദ്യ കാഴ്ചയില്‍ ശാന്തമാണെങ്കിലും ചുഴികളില്‍പെട്ടാണ് മരണങ്ങളുണ്ടാകുന്നത്. പലയിടത്തായി പൊലീസും പഞ്ചായത്തും വനം വകുപ്പുമൊക്കെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതോടെ മരണനിരക്ക് കുറക്കാനായി. എന്നാല്‍ ഇത് വകവെക്കാതെ ഇറങ്ങുന്നവരാണ് മരിക്കുന്നവരില്‍ അധികവും.

വട്ടക്കയംപോലെ വലിയ ചുഴികളുള്ള പ്രദേശത്ത് സഞ്ചാരികള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി അടിയന്തിര യോഗം വിളിക്കും. ടൂറിസത്തെ ബാധിക്കാതെ ഒരു ബദല്‍ മാര്‍ഗം നടപ്പിലാക്കുന്നതാണ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *