NADAMMELPOYIL NEWS
OCTOBER 03/2022

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ തിരഞ്ഞെടുത്തത്.

പാര്‍ട്ടിയില്‍ വിഭാഗീയത സജീവമായിരുന്ന സാഹചര്യത്തിലാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ചായിരുന്നു പാര്‍ട്ടിയില്‍ വിഭാഗീയത.

അതേസമയം, പ്രായപരിധി കടന്നതിനെ തുടര്‍ന്ന് സി.ദിവാകരന് പിന്നാലെ കെ.ഇ.ഇസ്മായിലും സംസ്ഥാന കൗണ്‍സിലില്‍നിന്ന് പുറത്തായി.

കാനം വിരുദ്ധ വിഭാഗത്തിന്റെ എതിര്‍പ്പ് പ്രതിനിധി സമ്മേളനത്തില്‍ പ്രകടമാകുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷേ അതിനെയെല്ലാം മറികടന്ന് പദവിയിലെത്താന്‍ കാനത്തിന് വീണ്ടും സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *