NADAMMELPOYIL NEWS
SEPTEMBER 03/2022
നടമ്മല്‍പൊയില്‍ : കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. 400 പേർ പകെടുത്ത ഓണ സദ്യക്ക് പുറമെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങളും നടന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരം ഏറെ ആവേശമായി. ഹെഡ്മാസ്റ്റർ മുഹമ്മദലി, പി.ടി.എ.പ്രസിഡണ്ട് സുലൈമാൻ എന്നിവർ നേതൃത്വം നൽകി. അധ്യാപകർ, പി.ടി.എ , എം.പി.ടി.എ , എസ്.എസ്.ജി. പ്രതിനിധികൾ നാട്ടുകാർ പങ്കെടുത്തു.