പഴയ ഓപറ്റേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഒക്ടോബര്‍ 24 മുതല്‍ ആപ്പിള്‍ ഐഒഎസ് 10, ഐഒഎസ് 11 എന്നീ വേര്‍ഷനുകളിലാണ് വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.
പഴയ ഓപറ്റേറ്റിംഗ് സിസ്റ്റമുള്ള ഉപയോക്താക്കള്‍ ഐഒഎസ് 12 ലേക്കെ മറ്റ് അപ്‌ഡേറ്റഡ് വേര്‍ഷനുകളിലേക്കോ മാറണം. ഐഫോണ്‍ 5, ഐഫോണ്‍ 5സി ഉപയോക്താക്കളെയാണ് ഇത് കൂടുതലായി ബാധിക്കുക. ഇവര്‍ക്ക് വാട്ട്‌സ് ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്ന ഒഎസിലേക്ക് മാറുക അസാധ്യമായിരിക്കും
. അതുകൊണ്ട് തന്നെ പുതിയ സെറ്റ് വാങ്ങേണ്ടി വരും. ഐഫോണ്‍ 5എസ് അല്ലെങ്കില്‍ അതിലും പുതിയ മോഡലുകള്‍ ഉള്ളവര്‍ക്ക് ഐഒഎസ് 12 ലേക്ക് മാറ്റാന്‍ സാധിക്കും.
ആപ്പിള്‍ പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം 89 ശതമാനം ഐഫോണ്‍ ഉപഭോക്താക്കളും ഐഒഎസ് 15 ലേക്ക് മാറി. വെറും 4 ശതമാനം പേര് മാത്രമാണ് ഐഒഎസ് 13 ലോ അതിലും താഴെയുള്ള വേര്‍ഷനിലോ നില്‍ക്കുന്നത്.