മധ്യപ്രദേശില്‍ യാത്രക്കാരുമായി പോയ ബസ് നര്‍മ്മദ നദിയിലേക്ക് വീണ് 13 മരണം. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് നര്‍മ്മദ നദിയില്‍ പതിച്ചത്.മഹാരാഷ്ട്രാ ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷന്‍ ബസ് മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ പാലത്തില്‍ നിന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. ബസില്‍ 50 ലേറെ പേര്‍ ഉണ്ടായിരുന്നു. 15 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആളുകളെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. നദിയുടെ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു. 100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.