കോടഞ്ചേരി തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽ പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ക്കണ്ടത്തി. കോഴിക്കോട് മണ്ണൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെ മുതൽ മുക്കം ഫയർഫോഴ്സ് സേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും വിവിധ സന്നദ്ധസേന അംഗങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കെഎസ്ഇബി ഡാമിന് താഴെ പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഇന്നലെ ഒഴുക്കിൽപ്പെട്ടത്. ഒരാളെ ഉടൻ തന്നെ രക്ഷിച്ച് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയതും അപകടം സംഭവിച്ചതും.