NADAMMELPOYIL NEWS
JULY 28/2022

നടമ്മൽ പൊയിൽ : കെടയത്തൂർ ജി.എം.എൽ.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനും രചയിതാവുമായ ഫസൽ കൊടുവള്ളി നിർവ്വഹിച്ചു. പാട്ടു പാടിയും കഥകൾ പറഞ്ഞും നടന്ന ഉദ്ഘാടന ഭാഷണം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. ഹെഡ് മാസ്റ്റർ വി.കെ.മുഹമ്മദലി അദ്ധ്യക്ഷം വഹിച്ചു. നാടൻ പാട്ട്, കവിത അവതരണവും നടന്നു. അധ്യാപകരായ എ.കെ റംല , പി. ഐ. ബുഷ്റ, സക്കീർ ഹുസൈൻ, ഇ.കെ. ഷൗക്കത്തലി, പി.കെ.വിവേക്, പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *