രാജ്യത്ത് നിരവധി നേതാക്കളെ സംഭാവന ചെയ്ത രാഷ്ട്രീയ കുടുംബത്തില്‍ നിന്നുമാണ് പ്രിന്‍സ് എന്ന് വിളിപ്പേരുള്ള ഷിന്‍സോ ആബെ അധികാരത്തിലേറിയത്.ആബെയുടെ പിതാവ് ഷിന്റാരോ ആബെ വിദേശ കാര്യ മന്ത്രിയായും മുത്തച്ഛന്‍ നോബുസുകെ കിഷി 1957 മുതല്‍ 60 വരെ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു.
2006ല്‍ ഷിന്‍സോ ആബെ ജപ്പാന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ 2007ല്‍ ആരോഗ്യകാരണങ്ങളാല്‍ രാജിവച്ചു. 2012ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് ആബെ എത്തി. 2014ലും 17ലും അധികാരത്തില്‍ തുടര്‍ന്നു. ജപ്പാനെ ഏറ്റവും അധിക കാലം നയിച്ച പ്രധാമനന്ത്രി. തന്റേതായ നയങ്ങള്‍ കൊണ്ട് ലോകശ്രദ്ധ നേടി. സാമ്ബത്തിക ഉത്തേജനം ലക്ഷ്യമിട്ട് 2012ല്‍ ആബെ നടപ്പാക്കിയ അബെനോമിക്‌സ് ലോകശ്രദ്ധ നേടി.
സര്‍ക്കാര്‍ ഇടപെടലോടെ രാജ്യത്ത് പണ ലഭ്യത വര്‍ധിപ്പിച്ചു. സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. രണ്ട് പതിറ്റാണ്ടിലേറെ ഗുരുതര മാന്ദ്യത്തിലൂടെ കടന്നുപോയ സമ്ബദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുന്നതിനുള്ള മാര്‍ഗമായാണ് അബെനോമിക്‌സ് വിശേഷിപ്പിക്കപ്പെട്ടത്. പിന്നീടുണ്ടായത് ചരിത്രം. ജപ്പാന്റെ സമ്ബദ് വ്യവസ്ഥയില്‍ അതിശയകരമായ വളര്‍ച്ചയുണ്ടായി.
2021ല്‍ ആരോഗ്യ കാരണങ്ങളാല്‍ ആബെ വീണ്ടും സ്ഥാനമൊഴിഞ്ഞു. ഇന്ത്യയുമായും ദൃഢമായ സുഹൃദ്ബന്ധം പുലര്‍ത്തി ഷിന്‍സോ ആബെ. ജീവനുള്ള കാലത്തോളം ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് ആബെ ഉറപ്പുനല്‍കിയിരുന്നു. ഇന്ത്യയും അമേരിക്കയും ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് ക്വാഡ് കൂട്ടായ്മയ്ക്ക് മുന്‍കൈ എടുത്തത് ആബെയാണ് .