NADAMMELPOYIL NEWS
JULY 09/2022
കോഴിക്കോട്: ഒളിമ്പ്യന്‍ പി.ടി. ഉഷയെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തതിനെ വിമര്‍ശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി നടത്തിയ പരാമര്‍ശം വിവാദത്തില്‍.
മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും മുന്‍ ഡിജിപി ആർ.ബി. ശ്രീകുമാറിനെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യവേയാണു പി.ടി. ഉഷയുടെ പേരെടുത്തു പറയാതെ അദ്ദേഹം വിമര്‍ശനം നടത്തിയത്.
സംഘപരിവാറിനു ഹിതകരമായി പെരുമാറുന്നവര്‍ക്കു പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയെക്കുറിച്ച് പറയുമ്പോഴാണ് വിവാദ പരാമര്‍ശം ഉണ്ടായത്.”ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിനു തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചത് ’ എന്ന ിങ്ങനെ യുള്ള കരീമിന്റെ പ്രയോഗമാണു വിവാദത്തിലായത്. എളമരത്തിന്റെ പരാമർശത്തിനെതിരേ വൻവിമർശനമാണ് ഉയർന്നിരിക്കുന്നത്.