മടവൂർ: കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവൽകരണ വിഭാഗം കോഴിക്കോട് ഡിവിഷനും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബും സംയുക്തമായി നടത്തിയ “വന മഹോത്സവം 2022” പരിപാടികൾ സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുബൈർ കെ ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി സ്കൂളിൽ വൃക്ഷ തൈകൾ നടുകയും വിദ്യാർഥികൾക്കുള്ള വൃക്ഷതൈ വിതരണവും ബോധവൽകരണ ക്ലാസും നടത്തി. പ്രിൻസിപ്പാൾ എം കെ രാജി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുമായ കെ അബ്ദുൽ ഗഫൂർ വന മഹോത്സവം ബോധവൽക്കരണ ക്ലാസ് നടത്തി. സ്റ്റാഫ് സെക്രട്ടറി വി പി സുബൈർ, ഗൈഡ്സ് ക്യാപ്റ്റൻ സുജ ജനാർദ്ധനൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റിനിക്ഷ പി രാജ്, ഗ്രീനിസ് ഇക്കോ ക്ലബ്ബ് കോഡിനേറ്റർ അനസ് എന്നിവർ സംസാരിച്ചു. ഗ്രീൻ കൺസർവേറ്റർ ഡോ: പി കെ ആരിഫ് സ്വാഗതവും അസിസ്റ്റൻ്റ് ഗ്രീൻ കൺസർവേറ്റർ ജിതുല ശ്രീനിവാസ് നന്ദിയും പറഞ്ഞു.