ഗുവാഹത്തി: അസമില്‍ പ്രളയക്കെടുതിയില്‍ മരണം 121 ആയി. കഴിഞ്ഞ ദിവസവും നാല് സമരണം സംഭവിച്ചു .അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ടര ലക്ഷത്തോളം പേര്‍ ക്യാമ്ബുകളില്‍ തുടരുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് അസമിലും മേഘാലയയിലും പ്രളയസമാനമായ സാഹചര്യം ആയിരുന്നു. ഇരു സംസ്ഥാനങ്ങളിലും അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട് . കേന്ദ്ര സഹായം ലഭ്യമാക്കിയിട്ടുണ്ട് .28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു.