കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാസംഗമങ്ങളുടെ ഭാഗമായി നടന്ന സുഹൃദ്‌സദസ്സ് സാഹോദര്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും സന്ദേശം വിളിച്ചോതി.മത, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു സംഗമം.
സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ രണ്ടിന് തുടങ്ങിയ പര്യടനമാണ് കോഴിക്കോട്ട് സമാപിച്ചത്. ഓരോ ജില്ലയിലെയും മത, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സുഹൃദ് സദസ്സുകളില്‍ സംബന്ധിക്കുകയും സാദിഖലി തങ്ങളുടെ ദൗത്യത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിന്റെ സമാപനം കുറിച്ചാണ് കോഴിക്കോട്ട് സുഹൃദ് സദസ്സ് സംഘടിപ്പിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, റെറ്റ് റവറന്റ് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, ഗുരുരത്‌നം ജ്ഞാനതപസ്സി, ടി.പി അബ്ദുല്ലക്കോയ മദനി, കെ.പി രാമനുണ്ണി, കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. പി.എ ഫസല്‍ ഗഫൂര്‍, മാര്‍ ഐറാനിയോസ് പൗലോസ് മെത്രാപൊലീത്ത, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, നടന്‍ മാമുക്കോയ, അലി മണിക് ഫാന്‍, എം.കെ രാഘവന്‍ എം.പി, കെ.കെ രമ എം.എല്‍.എ, സുപ്രഭാതം എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.പി ചെറൂപ്പ, ഒ.അബ്ദുറഹ്മാന്‍, നവാസ് പൂനൂര്‍, പി.വി ചന്ദ്രന്‍, കമാല്‍ വരദൂര്‍, പി.കെ അഹമ്മദ്, കാനേഷ് പൂനൂര്‍, പി.കെ പാറക്കടവ്, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, ഡോ. കെ. കുഞ്ഞാലി, ഡോ. കെ.ജി അലക്‌സാണ്ടര്‍, ഇ.പി ഇമ്ബിച്ചിക്കോയ, ഡോ. പി.സി അന്‍വര്‍, മക്കാത്തില്ലത്ത് മാധവന്‍ നമ്ബൂതിരി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, കൊടക്കല്‍ കുഞ്ഞിക്കോയ തങ്ങള്‍, എം.എസ് സജി, ഷുക്കൂര്‍ കോണിക്കല്‍, നിസാര്‍ ഒളവണ്ണ, ഇ.ടി അബ്ദുല്‍ മജീദ് സുല്ലമി, അപ്പോളോ മൂസ ഹാജി, ബാവ ഹാജി, ഡോ. മുസ്തഫ തുടങ്ങിയവരാണ് അതിഥികളായി പങ്കെടുത്തത്.
മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍വഹാബ്, ഡോ.എം.കെ മുനീര്‍, കെ.പി.എ മജീദ്, പി.എം.എ സലാം, വി.കെ ഇബ്രാഹിംകുഞ്ഞ്, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ്, എം.സി മായിന്‍ഹാജി തുടങ്ങിയവരും സംബന്ധിച്ചു.