NADAMMELPOYIL NEWS
JUNE 24/2022
കട്ടാങ്ങൽ; കോഴിക്കുകോട്ന്ന,മംഗലം,കട്ടാങ്ങലിൽ മദ്യലഹരിയിലെത്തിയ സംഘം ഹോട്ടല്‍ ജീവനക്കാരെ കുത്തിപരുക്കേല്‍പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വയറിലും പുറത്തും കുത്തേറ്റ ഈസ്റ്റ് മലയമ്മ സ്വദേശി ഉമ്മര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നേരത്തെയും ഹോട്ടലിലെത്തി ഇതേ സംഘം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കോട്ടാങ്ങല്‍ മലയമ്മ റോഡിലെ ഫുഡീസ് ഹോട്ടലില്‍ ആറംഗ സംഘം അക്രമം കാട്ടിയത്. മദ്യലഹരിയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇവര്‍ ഒരു പ്രകോപനവുമില്ലാതെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഉമ്മറിന്റ കഴുത്തിനും നെഞ്ചിലുമായി മൂന്ന് കുത്തേറ്റിട്ടുണ്ട്.
ചിറ്റാരിപിലാക്കല്‍ സ്വദേശി അഷറഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ്, ഷാലിദ്,രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെയും ഇതേ സംഘം ഹോട്ടലില്‍ എത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉടമ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലെത്തി തെളിവെടുത്തു. കുത്തേറ്റ ഉമ്മറിന്റ സ്ഥിതി ഗുരുതരമായി തുടരുകയാണ്.