NADAMMELPOYIL NEWS
JUNE 22/2022
ആലപ്പുഴയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ രണ്ട് മക്കളെ കൊലപെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ പൊലീസുകാരന്റെ പെൺസുഹൃത്തും അറസ്റ്റിൽ. റെനീസിന്റെ പെൺസുഹൃത്ത് ഷഹാനയെ ആത്മഹത്യപ്രേരണക്കുറ്റത്തിനാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ആലപ്പുഴയിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലെത്തിച്ച് തെളിവെടുത്തു.
കഴിഞ്ഞ മേയ് 10 നാണ് മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ കൊന്ന് പൊലീസുകാരനായ റെനീസിന്‍റെ ഭാര്യ നജ്‌ല തൂങ്ങിമരിച്ചത്.ഈ കേസില്‍ അറസ്റ്റിലായ റെനീസിന്‍റെ പെണ്‍സഹൃത്താണ് അറസ്റ്റിലായ ഷഹാന. ഷഹാനയെക്കുറിച്ച് മരിച്ച നജ്‌ലയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ പല തവണ ഇവരെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ കേസിൽ പ്രതി ചേർത്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അറസ്റ്റിലായ ഷെഹാനയെ നജ്‌ലയുടെയും കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയ പൊലീസ് ക്വാർട്ടേഴ്സിൽ തെളിവെടുപ്പിനെത്തിച്ചു (.ഷഹാനയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആത്മഹത്യ പ്രേരണ കുറ്റമാണ് ഷഹാനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. റെനീസിനെ വിവാഹം കഴിക്കുന്നതിന് ഭാര്യയായ നജ്്ല ബന്ധമൊഴിയാന്‍ ഷഹാന സമ്മർദ്ദം ചെലുത്തിയിരുന്നു. ആറുമാസം മുൻപ് പൊലീസ് ക്വാർട്ടേഴ്സിലെത്തി വഴക്കിട്ടു. നജ് ല മരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിലും മരിച്ച ദിവസം രാവിലെയും ഷഹാന വീട്ടിലെത്തിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. യുവതിയും മക്കളും മരിച്ചകേസില്‍ ഭര്‍ത്താവ് റെനീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ റിമാന്‍ഡിലാണ്.ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റെനീസിനെതിരെ ചുമത്തിയിരിക്കുന്നത്.