ശുദ്ധമനസുള്ളതുകൊണ്ട്‌ മാത്രം ഞാൻ പോയതാണ്‌. അത്‌ തെറ്റാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല’’- ഖാദർ പറയുന്നു.  ആർഎസ്‌എസ്‌ ചടങ്ങിൽ പങ്കെടുത്തതിനേക്കാൾ അപകടകരമാണ്‌ ഖാദറിന്റെ വിശദീകരണമെന്നാണ്‌ നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ വികാരം. ആർഎസ്‌എസിനെ ഹിന്ദുമതത്തിന്റെ വ്യക്താക്കളായി അവതരിപ്പിക്കുകയും അവരുടെ വർഗീയ അജണ്ടയെ മറച്ചുപിടിക്കുന്നതുമാണ്‌ നിലപാടെന്ന്‌  ഇവർ ആരോപിക്കുന്നു.  ഗുരുവായൂരിൽ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കെ എൻ എ ഖാദറിന്‌ വോട്ടുചെയ്യണമെന്ന്‌ ബിജെപി  ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്റെ ഉപകാരസ്‌മരണയാണ്‌ ഖാദറിനെന്നാണ്‌ സമൂഹമാധ്യമങ്ങളിൽ അണികളുടെ പ്രതികരണം. ഖാദറിൽ നിന്ന്‌ പാർടി വിശദീകരണം തേടിയതായി കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും പ്രതികരിച്ചു. ‘മതേതര കേരളത്തിന്റെ മനസുതൊടാൻ’ എന്ന സന്ദേശവുമായി   ലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള ജില്ലാസംഗമങ്ങളുടെ സമാപനം വ്യാഴാഴ്‌ച കോഴിക്കോട്ട്‌ നടക്കാനിരിക്കെയാണ്‌ ഖാദർ ലീഗ്‌ നേതൃത്വത്തെ വെട്ടിലാക്കിയത്‌. പ്രവാചകനിന്ദക്കെതിരെയും ആർഎസ്‌എസിന്റെ ബുൾഡോസർ രാഷ്ടീയത്തിനെതിരെയും അഗ്‌നിപഥിനെതിരെയും പ്രക്ഷോഭം സംഘടിപ്പിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ലീഗ്‌ ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെ ഖാദർ പരിപാടിയിൽ പങ്കെടുത്തത്‌.

ByNADAMMELPOYIL NEWS

Jun 22, 2022

Leave a Reply

Your email address will not be published. Required fields are marked *