NADAMMELPOYIL NEWS
JUNE 23/2022
കൊച്ചി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം, കര്‍ണാടക തീരപ്രദേശം, ഗോവ എന്നിവയുടെ ചില ഭാഗങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ട് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍, റായ്ഗഡ്, രത്‌നഗിരി, ധൂലെ, നന്ദുര്‍ബാര്‍, ജല്‍ഗാവ്, നാസിക് എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും സിന്ധുദുര്‍ഗ്, ദക്ഷിണ കൊങ്കണ്‍, ഗോവ എന്നിവടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു.
അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളം, മാഹി, കൊങ്കണ്‍, ഗോവ, തീരദേശ കര്‍ണാടക എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. ജൂണ്‍ 24-26 കാലയളവില്‍ മധ്യ മഹാരാഷ്ട്രയിലെ വനപ്രദേശങ്ങള്‍, ജൂണ്‍ 24, 25 തീയതികളില്‍ വടക്കന്‍ കര്‍ണാടക, ജൂണ്‍ 22, 25, 26 തീയതികളില്‍ ഗുജറാത്ത് മേഖല, ജൂണ്‍ 22ന് തീരദേശ ആന്ധ്രപ്രദേശും തെലങ്കാന എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.