NADAMMELPOYIL NEWS
JUNE 19/2022
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ് ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. പ്ലാറ്റ്ഫോമിലെ സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു.
ഇയാൾക്ക് 62 വയസ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. ആളുടെ മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.