ഒരുലക്ഷത്തോളം പേര് പങ്കെടുത്ത റാലിയില്‍ നിന്നാണ് 2366 പേരെ എഴുത്ത് പരീക്ഷക്കായി തിരഞ്ഞെടുത്തത്. ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് ഇത്തരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. രണ്ടാംഘട്ടമായി ഏപ്രിലില്‍ പരീക്ഷ നടക്കുമെന്ന് അറിയിപ്പ് ലഭിച്ചതെങ്കിലും വിവിധ ഘട്ടങ്ങളിലായി നീണ്ടുപോകുകയായിരുന്നു.
ജോലിയ്ക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്വീഴ്ത്തിയാണ് ഇപ്പോള്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും അഗ്നിപഥ് വഴി നിയമനം നേടാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. സാധാരണ രീതിയിലുള്ള സൈനിക റിക്രൂട്ട്മെന്റ് നിര്‍ത്തലാക്കരുതെന്ന ആവശ്യവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധം ഇതോടെ സംസ്ഥാനത്തേക്കും വ്യാപിക്കുകയാണ്. വരുംവര്‍ഷങ്ങളിലും നിരവധി ഉദ്യോഗാര്‍ത്ഥികളുടെ അവസരമാണ് പദ്ധതി വരുന്നതിലൂടെ നഷ്ടമാകുക.