വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഈ മാസം 14 ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണ്‍ ആക്കി മാറ്റാനുള്ള സുപ്രിംകോടതി നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ബത്തേരി നഗരസഭ പരിധിയിലാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി മുനിസിപ്പല്‍ ലീഗ് കമ്മറ്റി സെക്രട്ടറി കണ്ണിയന്‍ അഹമ്മദ് കുട്ടി പറഞ്ഞു.
സുപ്രിംകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിലെ മലയോര പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ആറ് പഞ്ചായത്തുകളിലും, കൊല്ലമുള വില്ലേജിലുമാണ് ഹര്‍ത്താല്‍ നടക്കുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മുതല്‍ പ്രതിഷേധത്തിന്റെ പാതയിലുള്ള പത്തനംതിട്ടയിലെ മലയോര ജനതയെ പ്രകോപിപ്പിക്കുന്നതായിരുന്നു സംരക്ഷിത വനാതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച സുപ്രിംകോടതി ഉത്തരവ്. ഈ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ഇന്ന് ഹര്‍ത്താല്‍. ഹര്‍ത്താന്‍ അനുകൂലികള്‍ തുറന്നിരുന്ന കടകളും, ബാങ്കുകളും അടപ്പിച്ചു.