ഒരു തവണ ഇന്ധനം നിറച്ചാല്‍ കാറില്‍ 650 കി.മീ ദൂരം പോകാം. ഇന്ധനം പക്ഷെ ഹൈഡ്രജനാണ്. രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്തെത്തി.ഹൈഡ്രജന്‍ കാറുകളുടെ പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാരാണ് പുത്തന്‍ കാര്‍ തലസ്ഥാനത്ത് എത്തിച്ചത്.
ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തിച്ച മൂന്ന് ഹൈഡ്രജന്‍ കാറുകളില്‍ ഒന്നാണിത്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
അടുത്ത വര്‍ഷങ്ങളില്‍ ഹൈഡ്രജന്‍ കാറുകള്‍ നിരത്തുകള്‍ കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പ്രയോഗിക വശങ്ങള്‍ പഠിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ കേരളത്തിലെത്തിച്ചത്.
മുന്‍വശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും, ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും സംയോജിപ്പിക്കുമ്ബോഴുണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറിന്‍റെ പ്രവര്‍ത്തനം. കാര്‍ബണ്‍ രഹിത ഇന്ധനമായ ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിനാല്‍ പരിസര മലിനീകരണം തീരെ കുറവ്.