കൊടുവള്ളി നഗരസഭ പരിതിയിൽ 928 ഭിന്നശേഷിക്കാരുണ്ട് ഇവർ 40 വർഷമായി കൊടുവള്ളി നഗരസഭ ഓഫീസ് രണ്ടാം നിലയിൽ ആയതിനാൽ ഭിന്നശേഷികാർക്ക് സർക്കാർ ആനുകുല്യങ്ങൾക്ക് വേണ്ടി ഒരു അപേക്ഷ കൊടുക്കുവാനോ കൊടുവള്ളി നഗരസഭ ഓഫീസ്മായി നേരിട്ട് ബന്ധപ്പെടാനോ സാധിക്കാറില്ലാ ഭിന്നശേഷികാർക്ക് അർഹതപ്പെട്ട സർക്കാർ ആനുകുല്യങ്ങളെപറ്റിയുള്ള ഒരു വിവരം ഭിന്നശേഷികാർക്ക് അറിയാൻ സാധിക്കാത്തത് കാരണം സർക്കാർ സഹായം അനുവദിച്ചു കിട്ടാറില്ലാ പരക്കെ ഭിന്നശേഷിക്കാരിൽ പരാതി ഉയർന്നതിൻ്റെ പേരിൽ
കൊടുവള്ളി ഭിന്നശേഷി സൗഹൃദകൂട്ടായ്മ ഉടൻ തന്നെ കമ്മിറ്റി വിളിക്കുകയും പ്രധാനപ്പെട്ട
മൂന്ന് ആവശ്യങ്ങൾ ചർച്ച ചെയുതു,
പുതുതായി പണിയാൻ തീരുമാനിച്ച കൊടുവള്ളി നഗരസഭ കെട്ടിടം ഭിന്നശേഷി സൗഹൃദമാക്കുക , നഗരസഭ കെട്ടിടത്തിലെ ഓഫീസിലേക്ക് ഭിന്നശേഷികാർക്ക് വരുന്നതിന് റാമ്പ് പണിയുക, കൊടുവള്ളികമ്മ്യൂണിറ്റി
ഹാളിലേക്ക് റാമ്പ് പണിയിച്ച് ഭിന്നശേഷി സൗഹൃദമാക്കുക, കൊടുവള്ളി നഗരസഭ വർഷത്തിൽ ഒരിക്കൽ എങ്കിലും ഭിന്നശേഷി വാർഡ്‌സഭ വിളിച്ച് ചേർക്കുക എന്നാവശ്യം ഉന്നയിച്ച് കൊടുവള്ളി നഗരസഭ സെക്രട്ടറിക്കും
ഭരണസമിതിക്കും നിവേദനം സമർപ്പിച്ചു
പ്രസുതുത യോഗത്തിൽ
കൊടുവള്ളി ദിന്നശേഷി സൗഹൃദകൂട്ടായ്മ ജനറൽ സെക്രട്ടറി സുനീർ വാവാട് അദ്ധ്യക്ഷത വഹിച്ചു,
ഉദ്ഘാടനം പ്രസിഡണ്ട് ലത്തീഫ് പട്ടിണിക്കര നിർവഹിച്ചു.

കുഞ്ഞിക്കോയ,കാദർ, സിന്ധുവിജിത്ത്, അസൈൻബാവ, അശ്റഫ്, സുബേർ, പരീദ് എന്നിവർ സംസാരിച്ചു
ഷെമീർ സ്വാഗതവും ലത്തീഫ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *