ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍; നിരവധി ഒഴിവുകള്‍
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/ ടെക്. എക്‌സാം 2022-ലേക്ക് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവാണുള്ളത്. 2020, 2021, 2022 ഗേറ്റ് പരീക്ഷയില്‍ നിശ്ചിത സ്‌കോറുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒഴിവുകള്‍: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-56 (ജനറല്‍-30, ഇ.ഡബ്ല്യു.എസ്.-6, എസ്.സി.-8, എസ്.ടി.-6), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-94 (ജനറല്‍-50, ഇ.ഡബ്ല്യു.എസ്.-9, ഒ.ബി.സി.-9, എസ്.സി.-16, എസ്.ടി.-10).
യോഗ്യത: ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ ഫിസിക്‌സ് വിത്ത് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തരബിരുദം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെക്‌നോളജി (ഇ.സി.), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.എസ്.) എന്നിവയില്‍ 2020/ 2021/ 2022 വര്‍ഷങ്ങളില്‍ ഗേറ്റ് പരീക്ഷയില്‍ നിശ്ചിത സ്‌കോര്‍ ഉണ്ടാകണം.
പ്രായം: 18-27 വയസ്സ്.( 07.05.2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്)
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.mha.gov.in, www.ncs.gov.in കാണുക. അവസാന തീയതി: മേയ് 7.