മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനം സുതാര്യതവേണം.
പ്രകാശതീവ്രത കുറയ്ക്കുന്ന ചില്ലുകൾ ഘടിപ്പിച്ച വാഹനങ്ങൾ വിപണിയിലെത്താൻ ഒരുവർഷംകൂടി കാത്തിരിക്കണം. മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകളിൽ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളിൽ 50 ശതമാനം സുതാര്യതവേണം.
2020 ജൂലായിൽവന്ന ഭേദഗതിപ്രകാരം അടുത്ത ഏപ്രിൽമുതൽ നടപ്പാക്കാൻ തീരുമാനിച്ചതാണെങ്കിലും ഇതിനനുസരിച്ച് മാറ്റംവരുത്താൻ വാഹനനിർമാതാക്കൾക്ക് സാവകാശം നൽകുകയായിരുന്നെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം വ്യക്തമാക്കുന്നു. 2023 മാർച്ചിനുശേഷം നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങൾ ഭേദഗതിയിലെ വ്യവസ്ഥകൾ പാലിക്കണം.
ട്രാക്ടറുകൾ, കൊയ്ത്തുയന്ത്രങ്ങൾ എന്നിവയ്ക്ക് ഡ്രൈവർ കാബിൻ നിർമിക്കാനും വ്യവസ്ഥയുണ്ട്. ടയറിലെ വായുമർദം നിരീക്ഷിക്കാനുള്ള സംവിധാനം ഉൾപ്പെടുത്തുന്നതോടെ കാറുകളിൽനിന്നും സ്റ്റെപ്പിനി ടയറും ഒഴിവാക്കപ്പെടുമെന്നതാണ് മറ്റൊരു പ്രകടമായ മാറ്റം.
വാഹനനിർമാണത്തെക്കുറിച്ചുള്ള വ്യവസ്ഥകൾ പ്രതിപാദിക്കുന്ന കേന്ദ്രമോട്ടോർവാഹന നിയമത്തിലെ ചാപ്റ്റർ അഞ്ചിലെ റൂൾ 100-ലാണ് മാറ്റംവരുത്തിയിട്ടുള്ളത്. ഭേദഗതിയിലൂടെ വാഹനങ്ങളിൽ സേഫ്റ്റി ഗ്ലാസോ, സേഫ്റ്റി ഗ്ലേസിങ് മെറ്റീരിയലോ ഉപയോഗിക്കാൻ അനുമതിനൽകിയിട്ടുണ്ട്.