NADAMMELPOYIL NEWS
APRIL 020/22
തിരുവമ്പാടി: തെളിനീരൊഴുകും നവകേരളം” പ്രചാരണത്തിന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴയും പൊയിലിങ്ങാ പുഴയും തോടുകൾ, ചെറു ജലാശയങ്ങൾ എന്നിവ മാലിന്യമുക്തമാക്കി ഗ്രാമത്തിന് ഹരിത ശുചിത്വ സുന്ദരമായ ജലാശയങ്ങൾ ഒരുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ലോക ഭൗമദിനമായ ഏപ്രിൽ 22ന് പൊയിലിങ്ങ പുഴയിൽ ജനകീയ ശുചീകരണ യാത്ര സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് തല പ്രചാരണ ലോഗോയും സന്ദേശവും തയാറാക്കാൻ ജനകീയ എൻട്രികൾ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കില ഫാക്കൽറ്റി സോമനാഥൻ കുട്ടത്ത് ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , കെ.എം. മുഹമ്മദാലി , ജോളി ജോസഫ് , ടോമി കൊന്നക്കൽ ,ജോയിക്കുട്ടി ലൂക്കോസ്, സെക്രട്ടറി ബിബിൻ ജോസഫ് , സുന്ദരൻ എ. പ്രണവം ജനപ്രതിനിധികൾ, മറ്റു സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു