എതിരേ വരുന്ന വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ നോക്കരുത്. ഹെഡ്‌ലൈറ്റിലേക്ക് നോക്കിയാല്‍ പ്രകാശത്തിന്റെ തീവ്രതമൂലം കുറച്ചു സമയത്തേക്ക് ഡ്രൈവര്‍ അന്ധനായതുപോലെയാകും

രാത്രി യാത്രയ്ക്ക് വാഹനവുമായി നിരത്തുകളിൽ ഇറങ്ങുന്ന എല്ലാവരും നേരിട്ടിട്ടുള്ള പ്രധാന വെല്ലുവിളിയാണ് മറ്റ് വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ പ്രകാശം. ഇത് ഹൈ ബീമിലാണെങ്കിൽ കാഴ്ച പോലും മങ്ങുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. പല മുന്നിറിയിപ്പുകളും താക്കീതുമെല്ലാം നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഹെഡ്ലൈറ്റ് ഡിം ചെയ്യാൻ മടിക്കുന്ന നിരവധി ഡ്രൈവർമാർ നിരത്തുകളിലുണ്ട്. ഇവരെ ബോധവത്കരിക്കുന്നതിനായി ഹെഡ്ലൈറ്റ് ബീമിലിട്ട് വാഹനമോടിക്കുന്നത് എതിരേ വരുന്നവരെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കുകയാണ് എം.വി.ഡി. കേരളയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഗുരുതരമായ റോഡപകടങ്ങൾ ഏറെയും സംഭവിക്കുന്നത് രാത്രിയിലാണ്. ഡ്രൈവർക്ക് ആപത്തിന്റെ (Hazards) സാന്നിദ്ധ്യം പകൽവെളിച്ചത്തിൽ കാണുന്നതു പോലെ വ്യക്തമായി രാത്രിയിൽ കാണാൻ കഴിയില്ല എന്നതാണ് ഇതിനു കാരണം. എതിരേ വരുന്ന വാഹനത്തിന്റെ അകലവും വേഗതയും കൃത്യമായി കണക്കാക്കാൻ രാത്രിയിൽ മസ്തിഷ്കത്തിന് സാധിക്കില്ല. മാത്രമല്ല, കാഴ്ച ക്രമീകരിക്കുന്നതിന് കണ്ണുകൾക്ക് അധികസമയം വേണ്ടി വരികയും ചെയ്യും.

പകൽസമയത്ത് വളരെ ദൂരെയുള്ള കാര്യങ്ങൾ വരെ ഡ്രൈവർക്ക് നന്നായി കാണുവാൻ സാധിക്കും. എന്നാൽ രാത്രിയിൽ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അത്രയും ദൂരം കാണാൻ കഴിയില്ല. ചിലപ്പോൾ കടകളിലെയും മറ്റും ലൈറ്റുകൾ, ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. വാഹനത്തിന്റെ ഡിം ലൈറ്റ് വെളിച്ചത്തിൽ എത്ര ദൂരം റോഡ് വ്യക്തമായി കാണാൻ കഴിയുമോ, ആ ദൂരത്തിനുള്ളിൽ നിർത്തുവാൻ കഴിയുന്ന വേഗതയിലെ വാഹനം ഓടിക്കാവൂ. രാത്രി വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ താഴെപ്പറയുന്ന സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ കഴിവതും ഹെഡ്ലാമ്പ് ലോ ബീം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ ശീലിക്കുക.
വിന്റ് സ്ക്രീൻ ഗ്ലാസ്സും കണ്ണാടികളും വൃത്തിയാക്കിയിരിക്കണം.
എല്ലാ ലൈറ്റുകളും വൃത്തിയായും പ്രവർത്തനക്ഷമമായും സൂക്ഷിക്കുക.
കണ്ണഞ്ചിപ്പിക്കുന്ന അധിക ലൈറ്റുകൾ വാഹനത്തിൽ സ്ഥാപിക്കാതിരിക്കുക.
വിവിധ വർണ്ണങ്ങളിൽ ഉള്ള ലൈറ്റുകൾ വാഹനങ്ങളിൽ സ്ഥാപിക്കുന്നത് പലപ്പോഴും റോഡുപയോക്താക്കളിൽ ആശയക്കുഴപ്പത്തിന് ഇടവരുത്തും. കാരണം റോഡിലെ ഓരോ നിറങ്ങളും റോഡുപയോക്താക്കളോട് സംസാരിക്കുന്നുണ്ട്. വാഹനത്തിന്റെ മുന്നിലും, പിന്നിലും, വശങ്ങളിലും ഉപയോഗിക്കേണ്ട ലൈറ്റുകളുടെ നിറങ്ങളെ കുറിച്ച് നിയമം വ്യക്തമായി പറയുന്നുണ്ട്.
വാഹനത്തിന്റെ ലോഡ് അനുസരിച്ച് ഹെഡ്ലാമ്പ് ലെവലർ അഡ്ജസ്റ്റ് ചെയ്യുക.
ടിന്റഡല്ലാത്ത കണ്ണടയേ ഡ്രൈവർ ഉപയോഗിക്കാവൂ.
കാൽനടക്കാരെ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റു ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഹെഡ്ലൈറ്റ് നേരത്തേതന്നെ ഡിപ് ചെയ്യുക. എതിരേ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റിൽ നോക്കരുത്. (ഹെഡ്ലൈറ്റിലേക്ക് നോക്കിയാൽ പ്രകാശത്തിന്റെ തീവ്രതമൂലം കുറച്ചു സമയത്തേക്ക് ഡ്രൈവർ അന്ധനായതുപോലെയാകും (Temporary glare blindness). രണ്ട് സെക്കൻഡ് സമയത്തെ അന്ധത പോലും അപകടകരമാണ്. 80 കി.മീ. വേഗതയിൽ പോകുന്ന ഒരു വാഹനം ഈ സമയം കൊണ്ട് 45 മീറ്റർ മുന്നോട്ടു പോയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *