NADAMMELPOYIL NEWS
APRIL 06/22
മലപ്പുറം: മലപ്പുറം കാരക്കുന്നിൽ ബസും മിനിലോറിയും ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മിനിലോറി ഡ്രൈവർ ബാലകൃഷ്‌ണനാണ് മരിച്ചത്. പൂർണമായും തകർന്ന മിനി ലോറിയിൽ നിന്നും ഗുരുതരാവസ്ഥയിലാണ് ബാലകൃഷ്‌ണനെ പുറത്തെടുത്തത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിൽ യാത്ര ചെയ്തിരുന്ന പത്ത് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അമിതവേഗതയിൽ സ്വകാര്യ ബസ് വന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജീപ്പിലെ രണ്ടു പേർക്കും പരിക്കേറ്റു.