ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു .ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു അല്ലെങ്കിൽ ഈ വർഷം അവസാനത്തോടുകൂടി തന്നെ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .
ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് 107 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എക്സ്ട്രാ വാലിഡിറ്റി ആവശ്യമുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഓഫറുകളിൽ ഒന്നാണ് 107 രൂപയുടെ കേരള സർക്കിളുകളിൽ ലഭിക്കുന്ന ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ .