കോഴിക്കോട് : രാത്രിയിൽ അപകടങ്ങൾക്ക് വഴിതെളിയിക്കുന്ന അതിതീവ്ര ലൈറ്റുകൾ പിടികൂടാനായി മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് ജില്ലയിലെ പരിശോധന കർശനമാക്കി.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 35,400 രൂപ പിഴയീടാക്കി.
ഹെഡ് ലൈറ്റുകളില്‍ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവ പരിശോധിക്കും.
റോഡുകളിലെ രാത്രികാല വാഹന അപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിംഗ് ചെയ്ത് കൊടുക്കാതിരിക്കുക, ഹെഡ് ലൈറ്റുകളിൽ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ സ്ഥാപിക്കുക, വാഹനങ്ങളിൽ അനാവശ്യമായ വിവിധ വർണ്ണങ്ങളിലുള്ള തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുക, ലേസർ വാഹനത്തിന് പുറത്തേക്കും മറ്റു വാഹനങ്ങളിലേക്കും പ്രകാശിപ്പിക്കുക തുടങ്ങിയ പ്രവർത്തികൾ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പവും, കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുകയും, അപകടകാരണമാകുകയും ചെയ്യുന്നു. ഇതാണ് അപകങ്ങൾക്ക് പ്രധാന കാരണം.
കൂടാതെ അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന അലങ്കാര ലൈറ്റുകളും, ചില വാഹനങ്ങളിലെ പ്രവർത്തനക്ഷമമല്ലാത്ത ഹെഡ്ലൈറ്റുകൾ, ബ്രേക്ക്, ഇൻഡിക്കേറ്റർ, പാർക്ക് സൈറ്റുകൾ എന്നിവയും റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ്.ഇതിന് പുറമെയാണ് ഹെവി, കോൺട്രാക്റ്റ് കാര്യേജ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിനശിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് ഗോവയിൽ വച്ച് കത്തിനശിച്ച സംഭവം ഇതിൽ അവസാനത്തേതാണെന്നും മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ഏപ്രില്‍ 4 മുതല്‍ 13 വരെയാണ് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന നടത്തുന്നത്