റിയാദ്: സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷക സമിതികള്‍ അറിയിച്ചു. തുമൈര്‍, തായിഫ്, ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യാഗിക പ്രഖ്യാപനം അടുത്ത മണിക്കൂറുകളില്‍ ഉണ്ടാകും.
മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ നിരീക്ഷണ സമിതികള്‍ തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സൂര്യാസ്തമയത്തിന് മുമ്പ് തന്നെ സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചിരുന്നു. തെളിഞ്ഞ കാലാവസ്ഥയായിരുന്നു എല്ലായിടത്തും. മാസപ്പിറവി സംബന്ധിച്ച് കോടതിയുടെ സിറ്റിംഗ് ഉടനുണ്ടാകും. മാസപ്പിറവി കണ്ടവര്‍ കോടതിക്ക് മുന്നിലെത്തി സാക്ഷ്യപ്പെടുത്തലാണ് അടുത്ത ചടങ്ങ്. ഇതിന് ശേഷം സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും പ്രഖ്യാപനം നടത്തും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദർശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു