കോഴിക്കോട് ആരോഗ്യരംഗത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഈ വർഷത്തെ കൊച്ചിൻ ഹനീഫ ചാരിറ്റബിൾ സൊസൈറ്റിയുടെ അവാർഡിന് ശാന്തി ഹോസ്പിറ്റൽ അർഹരായി.
അതാതു മേഖലകളിൽ നിസ്വാർത്ഥമായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
കോഴിക്കോട് ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കവി പി കെ ഗോപി നിർവഹിച്ചു.
ചടങ്ങിൽ വാവാ സുരേഷ്,നാസർ മാനു, മഠത്തിൽ അബ്ദുൽ അസീസ്, സലിം വട്ടക്കിണർ, കുഞ്ഞുട്ടി കാടാമ്പുഴ, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരെയും ശാന്തി ഹോസ്പിറ്റലിനോടൊപ്പം ആദരിച്ചു.