ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ടയുടെ ജനപ്രിയ മോഡലാണ് ഇന്നോവ എംപിവി.ഇപ്പോഴിതാ ഈ വാഹനത്തിന്‍റെ ഇലക്‌ട്രിക് കണ്‍സെപ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്ബനി. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലാണ് ടൊയോട്ട ഇന്നോവ ഇവി കണ്‍സെപ്റ്റ് അവതരിപ്പിച്ചത് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്താണ് ടൊയോട്ട ഇന്നോവ ഇലക്‌ട്രിക് കണ്‍സെപ്റ്റ്?

വാഹനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും, ഇന്നോവ ഇലക്‌ട്രിക് കണ്‍സെപ്‌റ്റ്, ഭാവിയില്‍ ഒരു പൂര്‍ണ്ണ-ഇലക്‌ട്രിക് ഇന്നോവയ്‌ക്കായുള്ള ടൊയോട്ടയുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നോവ ഇലക്‌ട്രിക് കണ്‍സെപ്റ്റ്, ഇന്ത്യയില്‍ ഇന്നോവ ക്രിസ്റ്റ എന്നറിയപ്പെടുന്ന എംപിവിയുടെ നിലവിലെ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നതായും എന്നാല്‍ ഇന്ത്യയില്‍ അടുത്തിടെ കണ്ട അടുത്ത തലമുറ ഇന്നോവ പോലെ അല്ല എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നോവ ഇലക്‌ട്രിക് കണ്‍സെപ്റ്റ്, മുകളില്‍ സൂചിപ്പിച്ചതുപോലെ, സ്റ്റാന്‍ഡേര്‍ഡ് ഇന്നോവയുടെ അതേ ബോഡിഷെലും അടിസ്ഥാന രൂപകല്‍പ്പനയും ഉണ്ടായിരിക്കും. എന്നിരുന്നാലും ചില പ്രധാന വ്യത്യാസങ്ങളുണ്ട്. ആദ്യം, ഗ്രില്‍ പൂര്‍ണ്ണമായി അടച്ചിരിക്കുന്നതും ചെറുതായി മാറിയ ബമ്ബറും ഉള്ളതിനാല്‍ മുഖം അല്പം വ്യത്യസ്‍തമാണ്. അലോയ് വീല്‍ രൂപകല്‍പ്പനയും പുതിയതാണ്. പിന്നില്‍ ഒരു ഇലക്‌ട്രിക് ബാഡ്‌ജ് കാണാം. അതുകൊണ്ടുതന്നെ ഇത് ഒരു പൂര്‍ണ്ണ-ഇലക്‌ട്രിക് ആശയമാണെന്നും പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനം അല്ലെന്നും പ്രതീക്ഷിക്കാം.അതേസമയം ഇന്നോവ ക്രിസ്റ്റയെപ്പറ്റി പറയുകയാണെങ്കില്‍ ഇന്ത്യിലെ ജനപ്രിയ എംപിവിയാണ് വാഹനം. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. എംപിവിയുടെ പെട്രോള്‍ പതിപ്പിന് 2.7 ലിറ്റര്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്, അതേസമയം ഡീസല്‍ പതിപ്പില്‍ 2.4 ലിറ്റര്‍ എഞ്ചിനാണ് ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലായിരുന്നു ഇന്നോവയുടെ ആദ്യവരവ്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതല്‍ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

ഈ ജനുവരിയില്‍ കമ്ബനി ഇന്നോവ ക്രിസ്റ്റയുടെ രണ്ട് പുതിയ അടിസ്ഥാന വകഭേദങ്ങള്‍ അവതരിപ്പിച്ചിരുന്നു. രണ്ട് പുതിയ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ അവതരിപ്പിച്ചുകൊണ്ട് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ വില കുറയ്ക്കുകയാണ് ടൊയോട്ട ചെയ്‍തത്. GX (-) പെട്രോള്‍ MT 7-സീറ്റര്‍, GX (-) പെട്രോള്‍ MT 8-സീറ്റര്‍ എന്നീ പുതിയ വേരിയന്റുകളാണ് കമ്ബനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആദ്യത്തേത് 16.89 ലക്ഷം രൂപയില്‍ ലഭ്യമാകുമ്ബോള്‍ 8 സീറ്റുള്ള വേരിയന്റിന് 16.94 ലക്ഷം രൂപയാണ് വില എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്‍ എസി വെന്റുകളോട് കൂടിയ മാനുവല്‍ എയര്‍ കണ്ടീഷനിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള ചില അടിസ്ഥാന ഫീച്ചറുകളോടെയാണ് GX ട്രിം വരുന്നത്.

ഇതിന് ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, VSC (വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ ലഭിക്കുന്നു. പുതിയ GX (-) വേരിയന്റുകള്‍ ഈ ഫീച്ചറുകളില്‍ ചിലത് നഷ്‌ടപ്പെടുത്തുന്നു. 16 ഇഞ്ച് അലോയ് വീലുകളിലാണ് ഈ പതിപ്പില്‍. പുതിയ എന്‍ട്രി ലെവല്‍ പെട്രോള്‍ ഇന്നോവ ട്രിമ്മിലേക്ക് വരുമ്ബോള്‍, പുതിയ GX(-) ന് സ്റ്റാന്‍ഡേര്‍ഡ് GX വേരിയന്റിനേക്കാള്‍ ഏകദേശം 41,000 രൂപ കുറവാണ്, മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *