NADAMMELPOYIL NEWS
MARCH 29/22

കോഴിക്കോട്: പെൺകുട്ടിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. വളയം സ്വദേശി ജഗനേഷ്(42) ആണ് മരിച്ചത്. പെൺകുട്ടിക്കും അമ്മയ്‌ക്കും സഹോദരനും പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ, രണ്ട് മണിയോടെയാണ് വളയത്ത് കല്ലുമ്മലിൽ സംഭവം നടന്നത്. യുവാവ് പെട്രോളുമായി വീട്ടിലെത്തുകയായിരുന്നു.

വീടിന്റെ മുകളിലേക്ക് കയറി, വീടിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് പെൺകുട്ടിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ, സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെ ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇലക്‌ട്രീഷനായ ജഗനേഷ് പെൺകുട്ടിയുടെ അയല്‍വാസിയാണ്. ജഗനേഷിന് പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *