94-ാമത് ഓസ്കറില്‍ മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അര്‍ഹനായത്.ജെസീക്ക ചസ്റ്റൈന്‍ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ന്‍ കാംപിയോണ്‍.
അതേസമയം, ഓസ്കറില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന റൈറ്റിങ് വിത്ത് ഫയറിന് പുരസ്കാരമില്ല.സഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ മാത്രമായിരുന്നു ഇന്ത്യന്‍ ചിത്രം മത്സരിച്ചിരുന്നത്. ‘സമ്മര്‍ ഓഫ് സോള്‍’ ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ അഹ്മിര്‍ തോംസണ്‍, ജോസഫ് പട്ടേല്‍, റോബര്‍ട്ട് ഫൈവോലന്റ്, ഡേവിഡ് ഡൈനര്‍സ്റ്റീന്‍ എന്നിവര്‍ അവാര്‍ഡ് സ്വീകരിക്കും.
റൈറ്റിംഗ് വിത്ത് ഫയറിന്റെ അണിയറയിലുള്ളത് ദില്ലി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുസ്മിത് ഘോഷുമാണ്. ദളിത് വനിതകള്‍ നടത്തുന്ന ഖബര്‍ ലഹാരിയ എന്ന ഹിന്ദി പത്രത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. ഇതിനകം നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ നേടിയിട്ടുള്ള റൈറ്റിംഗ് വിത്ത് ഫയര്‍ വഴി ഒരിക്കല്‍ കൂടി ഓസ്കര്‍ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏവര്‍ക്കും.