തിരുവമ്പാടി :- പുന്നയ്ക്കൽ വഴിക്കടവ് പാലത്തിൽ നിന്നും കാർ നിയന്ത്രണം വിട്ടു പുഴയിലേയ്ക്ക് മറിഞ്ഞു.

തിരുവമ്പാടി ഭാഗത്തു നിന്നും പുന്നയ്ക്കൽ ഭാഗത്തേയ്ക്ക് വരികയായിരുന്ന കൊടുവള്ളി സ്വദേശികളായ 5 പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റവരെ തിരുവമ്പാടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിച്ചെങ്കിലും തുടർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

പുഴയിൽ നിന്നും കാർ ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *