തിരുവമ്പാടി: തിരുവമ്പാടി മാർടെക്സ് വെഡിങ് സെൻററിൻ്റെ ക്രിസ്മസ് ന്യൂ ഇയർ സമ്മനോത്സവ് വിജയികൾക്കുള്ള സമ്മാന വിതരണം 2022 മാർച്ച് 25 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ വച്ച് നടന്നു. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു കെ പൈക്കാട്ടിൽ സ്വാഗതം ആശംസിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി ക്രിസ്തുമസ് ന്യൂ ഇയർ സമ്മനോത്സവ് നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മന വിതരണം ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, അബ്രാഹം മാനുവൽ, സി.ജെ. ആൻ്റണി, വേണു കല്ലുരുട്ടി, സുന്ദരൻ എ പ്രണവം, മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, സെബാസ്റ്റ്യൻ മ്ലാക്കുഴിയിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപറമ്പിൽ, ബിന്ദു ജോൺസൺ, ഷെറീന കിളിയണ്ണി, സാവിച്ചൻ പള്ളിക്കുന്നേൽ, ബിനു സി കുര്യൻ, രാമചന്ദ്രൻ കരിമ്പിൽ,ലിസ്സി സണ്ണി, ലിസ്സി മാളിയേക്കൽ, ടി ടി സുലൈമാൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
എ.സി, ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീൻ, സൈക്കിൾ, മിക്സി, പെഡസ്റ്റൽ ഫാൻ മുതലായ 114 സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി എൻ നന്ദി പറഞ്ഞു.