NADAMMELPOYIL NEWS
MARCH 27/22

കോഴിക്കോട്‌> ഹിജാബ്‌ നിരോധിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) സുപ്രീംകോടതിയിൽ ഹർജി നൽകി. ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാരാണ്‌ കോടതിയെ സമീപിച്ചത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ്‌ നിരോധിച്ച വിധി ഭരണഘടാവിരുദ്ധമാണെന്ന്‌ സൂചിപ്പിച്ചാണ്‌ ഹരജി. മതാചാരത്തിന്റെ ഭാഗമാണ്‌ ഹിജാബ്‌. പൊതുസ്ഥലങ്ങളിൽ തലയും കഴുത്തും മറയ്‌ക്കുക എന്നത്‌ ഇസ്ലാംമതവിശ്വാസമാണ്‌. വിലക്ക്‌ ബഹു സ്വരതക്ക്‌ നേരെയുള്ള കടന്നുകയറ്റമാണ്‌. നാസി ആശയമാണിതിലടങ്ങിയിരിക്കുന്നതെന്നും അഡ്വ പി എസ്‌ സുൽഫിക്കർ അലി മുഖേന നൽകിയ ഹരജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *