NADAMMELPOYIL NEWS
MARCH 27/22
കൊടുവള്ളി: കോതൂര്‍ മുഹമ്മദ്ജീവിതാനുഭവമായി എഴുതിയ കൊടുവള്ളിയുടെ കഥ, എന്റെയും പുസ്തകം പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, സി പി കുഞ്ഞിമുഹമ്മദിന് കൈമാറിയാണ് പ്രകാശനം ചെയ്തത്.
എ കെ അബ്ദുല്‍ മജീദ് പുസ്തകപരിചയം നടത്തി. എം മാധവന്‍ നമ്പൂതിരി കൊടുവള്ളി സൗഹൃദ കൂട്ടായ്മയുടെ ഉപഹാരം കോതൂര്‍ മുഹമ്മദിന് കൈമാറി. അഡ്വ. പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഡോ. എം കെ മുനീര്‍, നഗരസഭ ചെയര്‍മാന്‍ അബ്ദുവെള്ളറ, കെ ബാബു, ടി കെ മുഹമ്മദ്, സി പി നാസര്‍കോയ തങ്ങള്‍, വി മുഹമ്മദ് കോയ, തനിക്കല്‍ മുഹമ്മദ്, കോതൂര്‍ മുഹമ്മദ്, രമ പൂങ്കുന്നത്ത്, പ്രൊഫ. അബ്ദുല്‍ ഖാദര്‍ കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.
കോതൂര്‍ മുഹമ്മദ് മറുപടി പ്രസംഗം നടത്തി. പി ടി മൊയ്തീന്‍ കുട്ടി സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.