NADAMMELPOYIL NEWS
MARCH 27/22
നീലഗിരി: ഒരുവയസുള്ള മകന്‍റെ വായില്‍ മദ്യം കലർത്തിയ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍ (Mother Arrested). തമിഴ്നാട്ടിലെ ഊട്ടിയിലാണ് (ooty) സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 38കാരിയായ ഗീതയ്ക്ക് സംശയമുണ്ടാകാത്ത രീതിയില്‍ തമിഴ്നാട് പൊലീസ് കേസില്‍ രഹസ്യ അന്വേഷണം നടത്തുകയായിരുന്നു.
നീലഗിരിയിലെ ഉദഗയ് വാഷര്‍മാന്‍പേട്ട് സ്വദേശിനിയായ ഗീത രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയായ കാര്‍ത്തിക്കിനെ വിവാഹം ചെയ്ത് മൂന്നും ഒന്നും വയസുമുള്ള ആണ്‍കുട്ടികളുമായി ഊട്ടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് കാര്‍ത്തിക്കുമായി ഇവര്‍ പിണങ്ങുന്നത്. ഭാര്യയോട് പിണങ്ങിയ കാര്‍ത്തിക് മൂന്ന് വയസ് പ്രായമുള്ള മൂത്ത മകനൊപ്പം കോയമ്പത്തൂരിലേക്ക് പോയി. അവിടെയൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.