വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1997 മാര്‍ച്ച് 26. അന്നാണ് ഒരു സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ച് കുഞ്ചാക്കോ ബോബന്‍ എന്ന ചാക്കോച്ചന്‍ മലയാള സിനിമിലേക്ക് കയറി വന്നത്.
അനിയത്തി പ്രാവ് എന്ന ചിത്രത്തില്‍ നായകനെ പരിചയപ്പെടുത്തുന്ന ആദ്യസീനില്‍ സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ചുവരുന്ന ചാക്കോച്ചനെ ആരാധികമാരുടെ ചോക്ലേറ്റ് ഹീറോ ആക്കി. പിന്നീട് സിനിമയിലുട നീളം നായകന് കൂട്ടായി ആ ബൈക്കും ഉണ്ടായിരുന്നു. ജൂബിലി നിറവില്‍ അനിയത്തിപ്രാവ് നില്‍ക്കുമ്ബോള്‍, ആ പഴയ സഹയാത്രികനെ സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചന്‍.
’25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്‌പ്ലെണ്ടര്‍ ബൈക്ക് സുധിയുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്. അതൊരു ആലപ്പുഴക്കാരന്റെ കയ്യില്‍ തന്നെയായിരുന്നു. ഹോണ്ടയിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. ഇത്രയും കാലം അദ്ദേഹം നല്ല രീതിയില്‍ തന്നെ ബൈക്ക് മെയിന്റൈന്‍ ചെയ്തു. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാന്‍ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്’, കുഞ്ചാക്കോ പറയുന്നു.
അഭിനയ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്നതിനിടെയാണ് ചാക്കോച്ചന്‍ തന്റെ ആദ്യ സിനിമയിലെ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. ചാക്കോച്ചന്‍ ഇപ്പോള്‍ കാസര്‍ഗോഡ് ഷൂട്ടിങ് തിരക്കിലാണ്. ഇന്നലെ ആണ് അനിയത്തി പ്രാവ് ബൈക്ക് കൊച്ചിയിലെ വീട്ടില്‍ എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ ബൈക്കില്‍ ഒരിക്കല്‍ കൂടി കറങ്ങണം എന്ന് ചാക്കോച്ചന്‍ പറയുന്നു.