കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ചാരിറ്റബിൾ ട്രസ്റ്റ് – ബോചെ (ഡോ. ബോബി ചെമ്മണ്ണൂർ) അവാർഡ് മലപ്പുറം സ്വദേശി റോസിന ടി.പി ക്ക്. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാർഡ് ഏപ്രിൽ 3 ന് വൈകുന്നേരം മൂന്നിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഇതോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും.
കെ. മോഹൻദാസ് (മുതിർന്ന മാധ്യമപ്രർത്തകൻ), രവീന്ദ്രൻ കുന്നമംഗലം (അധ്യാപകൻ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ), എം.കെ. രമേഷ്കുമാർ (സദയം ചെയർമാൻ) എന്നീ ജൂറികളാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *