സ്മാർട്ട് ഫോണുകൾ വെള്ളത്തിൽ വീണാൽ ചെയ്യേണ്ട കാര്യങ്ങൾ
ഓരോ ദിവസ്സം കഴിയുംതോറും സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത് .ഇന്ന് ഇന്ത്യൻ വിപണിയിൽ വളരെ ചെറിയ ബഡ്ജറ്റിൽ വരെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നുണ്ട് .5000 രൂപ മുതൽ ഇന്ത്യൻ വിപണയിൽ മികച്ച 4ജി സ്മാർട്ട് ഫോണുകൾ ലഭിക്കുന്നുണ്ട് .

എന്നാൽ ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ഫോണുകളിൽ ഒന്നും വാട്ടർ കൂടാതെ ഡസ്റ്റ് റെസിസ്റ്റന്റ് ലഭിക്കില്ല .എന്നാൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ നമ്മളുടെ കൈയ്യിൽ നിന്നും അറിയാതെ വെള്ളത്തിൽ വീഴുകയോ മറ്റോ ചെയ്താൽ .

വാട്ടർ റെസിസ്റ്റന്റ് ഉള്ള സ്മാർട്ട് ഫോണുകൾ ആണെങ്കിൽ അത്തരത്തിൽ ഉള്ള സ്മാർട്ട് ഫോണുകൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല .എന്നാൽ വാട്ടർ റെസിസ്റ്റന്റ് ഇല്ലാതെ സ്മാർട്ട് ഫോണുകളുടെ സ്പീക്കറുകളിലും കൂടാതെ ഡിസ്‌പ്ലേയിലും എല്ലാം വെള്ളം കയറുവാൻ സാധ്യതയുണ്ട് .ഇപ്പോൾ അറിയാതെ സ്മാർട്ട് ഫോണുകൾ വെള്ളത്തിൽ വീണാൽ നമ്മൾ അടയാൻ ചെയ്യേണ്ടത് ഫോണിന് ഉള്ളിൽ കയറിയ വെള്ളം പുറത്തേക്കു കളയുക എന്നാണ് . അത്തരത്തിൽ  കയറിയ വെള്ളം നമുക്ക് ഗൂഗിളിന്റെ സഹായത്തോടെ കളയുവാൻ സാധിക്കുന്നതാണ് .അതിന്നായി ഗൂഗിളിൽ fix my speaker എന്ന് ടൈപ്പ് ചെയ്യുക .fix my speakerസൈറ്റിൽ എത്തിക്കഴിഞ്ഞാൽ അതിൽ താഴെ കാണുന്ന സൗണ്ട് പ്ലേ ചെയ്യുക .അത്തരത്തിൽ പുറത്തുവരുന്ന വലിയ സൗണ്ട് കാരണം ഉള്ളിൽ കയറിയ വെള്ളം ഒരു പരിധിവരെ പുറത്തുവരുവാൻ സാധ്യതയുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *