കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച്ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത കുഴിപ്രക്കുന്ന് – SC കോളനി റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലിയുടെ അദ്ധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ ഉത്ഘാടനം നിർവ്വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടുക്കത്ത് രാഘവൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു,വാർഡ് മെമ്പർമാരായ സന്തോഷ് മാസ്റ്റർ, പുറ്റാൾ മുഹമ്മദ്, വാസുദേവൻ, വാർഡ് വികസന സമിതി കൺവീനർ മുനീർ പുതുക്കുടി, എപി നാസർമാസ്റ്റർ,, അൻവർ ചക്കാലക്കൽ, ഹമീദ് മടവൂർ,സിദ്ദീഖലി മടവൂർ സൈനുദ്ധീൻ മടവൂർ, രതീഷ് കെപി, അനിൽകുമാർ, വിജയരാജൻ, മാധവൻ, ഭാസ്കരൻ എന്നിവർ ആശംസ അറിയിക്കുകയും കെ പി ഭാസ്കരൻ സ്വാഗതവും പ്രകാശൻ നന്ദി പറയുകയും ചെയ്തു