മുക്കം:കാരമൂല ദാറുസ്വലാഹ് ഇസ്ലാംമിക് അക്കാദമി 23-ാം വാർഷിക മൂന്നാം അസ്ലമി സനദ് ദാന സമ്മേളനം ഇന്നു നടക്കും

ഉച്ചക്ക് ശേഷം പാരന്റ് വർക്ക്ഷോപ്പും ഗൾഫ് പ്രതിനിധി സംഗമവും ഖറാബ സംഗമവും നടക്കും.

വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സനദ് ദാനവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജി ഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. .കെ. ഉമർ ഫൈസി മുക്കം അധ്യക്ഷനാകും.


സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സനദ് ദാന പ്രസംഗം നടത്തും.

ഷാജഹാൻ റഹ്മാനി കമ്പളക്കാട് മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,
എ.വി അബ്ദുറഹ്മാൻ മുസ്ലി യാർ, വി. മോയിമോൻ ഹാജി, എം.എ റസാഖ്, ആർ.വി കുട്ടി ഹസൻ ദാരിമി, നാസർ ഫൈസി കൂടത്തായി, കെ. മോയിൻകു ട്ടി മാസ്റ്റർ, മുസ്ഥഫ മുണ്ടുപാറ, സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി പങ്കെടുക്കും.

വാർഷികത്തിന്റെ ഭാഗമായി ഇന്നലെ പതാക ഉയർത്തൽ ചടങ്ങ് നടന്നു. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ്തങ്ങൾ, കെ. ഉമർ ഫൈസി മുക്കം, സലാം ഫൈസി മുക്കം, പി. അലി അക്ബർ, ജവാവിർ ഹുസൈൻ ഹാജി, എ.കെ ഇബ്റാഹിം, യൂനുസ് പുത്തലത്ത്, നൂറുദ്ദീൻ ഫൈസി, നവാസ് ഓമശേരി, ആലിക്കുഞ്ഞി ഫൈസി, ഫൈ ജാസ് മണിയാട്ടുകുടി, സൈൻ യമാനി, നസ്വീറുദ്ദീൻ ഫൈസി, ശഹീർ ദാരിമി, കെ. കോയ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *