മുക്കം: മുക്കം നഗരസഭയിലെ ഡിവിഷൻ 18 കണക്കുപറമ്പ് (ആറ്റുപുറം, മിനി പഞ്ചാബ്,ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന പരിസര പ്രദേശം) ഉറവിടം അറിയാത്ത കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. മലപ്പുറം കോട്ടയ്ക്കലിലെ ഒരു സ്ഥാപനത്തിലെ സ്ത്രീയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് സ്വകാര്യ ലാബിൽ ഇവർ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇവരുടെ സമ്പർക്കപട്ടിക തയ്യാറാക്കിവരുകയാണെന്നും സമ്പർക്ക സാധ്യത കുറവാണെന്നും നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ് പറഞ്ഞു.

അതേ സമയം, നഗരസഭയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കായി വ്യാഴാഴ്ച പ്രത്യേക പരിശോധനാ ക്യാമ്പ് നടത്തുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *