കുമാരനല്ലൂർ : നവംബർ 1 സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ആസാദ് മെമ്മോറിയൽ യുപി സ്കൂളിൽ ജനകീയ ശുചീകരണം നടത്തി. കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ മോഡിലേക്ക് പറിച്ചുനടപ്പെട്ട പഠനരീതി അവസാനിപ്പിച്ച് വീണ്ടും സ്കൂൾ മുറ്റത്തേക്ക് കടന്നുവരുന്ന കുരുന്നുകളെ വരവേൽക്കുന്നതിനായി വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് ആസാദ് മെമ്മോറിയൽ യുപി സ്കൂളിൽ ഒരുക്കിയിട്ടുള്ളത്,
അതിന്റെ അവസാന പടിയെന്നോളമായിരുന്നു ഇന്ന് നടന്ന ജനകീയ ശുജീകരണം
മുക്കം ജനമൈത്രി സബ് ഇൻസ്പെക്ടർ പി. അസൈൻ ഉദ്ഘാടനം നിർവഹിച്ച ശുചീകരണ പ്രവർത്തിയിൽ വാർഡ് മെമ്പർ ശാന്താ ദേവി മൂത്തേടത്ത്, സിവിൽ പോലീസ് ഓഫീസർ സുനിൽ കെ, കർഷകസംഘം പ്രതിനിധികൾ, ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്, സൗഹൃദം വാട്സപ്പ് കൂട്ടായ്മ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പി.ടി.എ, എം.പി.ടി.എ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി
പ്രവേശനോത്സവത്തിന് മുന്നോടിയായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ ശുചീകരണോത്സവമായി മാറിയെന്ന് ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായവർ അഭിപ്രായപ്പെട്ടു.
രാവിലെ 8 മണിയോടുകൂടി ആരംഭിച്ച ശുചീകരണ പ്രവർത്തികൾ വലിയ പങ്കാളിത്തത്തോടുകൂടി വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ സാധിച്ചു
തുടർന്നും സ്കൂളുമായി സഹകരിച്ച് വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ പരിപൂർണ സന്നദ്ധത അറിയിച്ചാണ് എല്ലാ സംഘടന പ്രധിനിധികളും സ്കൂളിൽ നിന്ന് യാത്ര പറഞ്ഞത്
സ്കൂൾ പിടിഎ പ്രസിഡണ്ട് പ്രകാശൻ കൊല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങ് മുഹമ്മദ് ഷെഫീഖ് മാസ്റ്ററുടെ നന്ദിയോട് കൂടി അവസാനിച്ചു