കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ പേരു മാറ്റില്ല. പകരം, ഫേസ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനിയുടെ പേരില്‍ മാറ്റം വരും. ‘മെറ്റ’ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്.


ഫേസ്ബുക്ക് ഇന്‍കോര്‍പറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.


അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്ബുക്കും വാട്‌സ്ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായിരുന്നു. ഇതേതുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ ഫേസ്ബുക്കിന്റെ പേരു മാറ്റാന്‍ പോകുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു.

എന്നാല്‍, പേരുമാറ്റം ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലല്ല, കമ്പനിയിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുക്കര്‍ബര്‍ഗ്. ആപ്പുകളിലും ബ്രാന്‍ഡുകളിലും മാറ്റമില്ലെന്നും പുതിയ വെര്‍ച്വല്‍ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *