കുമാരനല്ലൂർ : ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറച്ച് അവർ ഒന്നാണെന്ന് ജനങ്ങളെ ബോധിപ്പിക്കുന്നതിനും, അവരുടെ ഏതു പ്രശ്നങ്ങൾക്കും കൂടെയുണ്ടാകും എന്നുള്ള സന്ദേശം ജനങ്ങൾക്ക് കൈമാറുന്നതിനും മുക്കം ജനമൈത്രി പോലീസ് കുമാരനെല്ലൂർ, തടപ്പറമ്പ് പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ പി. അസ്സയിൻ, ജനമൈത്രി പോലീസ് ഓഫിസർ സുനിൽ വാർഡ് മെമ്പർ ശ്രുതി കമ്പളത്തിന്റെ നിർദ്ദേശ പ്രകാരം RRT വളണ്ടിയർ മുഹമ്മദ് ഷഫീഖ് ടി, യൂസഫ് തെക്കേടത്ത് തുടങ്ങിയവർ ചേർന്നാണ് സന്ദർശനം നടത്തിയത്.
ഈ സന്ദർശനത്തിലൂടെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ലഹരിവിരുദ്ധ ബോധവൽക്കരണം ജനങ്ങൾക്കിടയിൽ വളരെയധികം മതിപ്പ് ഉണ്ടാക്കാനും അവർക്ക് പോലീസിനോടുള്ള വിശ്വാസ്യത വർധിപ്പിക്കാനും കാരണമായതായി നാട്ടുകാർ അറിയിച്ചു. വീട്ടുകാരുമായുള്ള അടുത്ത് ഇടപെടലുകൾ അവർക്ക് പോലീസിനോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ സഹായിച്ചിട്ടുണ്ടെന്നും,
തുടർന്നും ഇടയ്ക്കിടെയുള്ള സന്ദർശനവും ജനകീയ പരിപാടികളുമായി ജനമൈത്രി പോലീസ് കൂടെയുണ്ടാകുമെന്നും ജനമൈത്രി മുക്കം എസ്.ഐ. പി. അസ്സയിൻ അറിയിച്ചു.
പ്രസ്തുത സന്ദർശനത്തിൽ പോലീസിന്റെ സാമീപ്യത്തിൽ ലഹരി ഉപയോഗം ക്രമേണ കുറക്കുമെന്നും തുടർന്ന് പൂർണ്ണമായി ഒഴിവാക്കുമെന്നും പലരും പ്രതിജ്ഞ ചെയ്തു.
ഇത്തരത്തിൽ ജനോപകാരപ്രദമായ കാര്യങ്ങൾക്ക് മുൻകൈയെടുത്ത സംസ്ഥാന പോലീസ് മേധാവികൾക്കും പോലീസ് ഡിപ്പാർട്ട്മെന്റിനും ജനങ്ങൾ നന്ദി അറിയിച്ചു.