NADAMMELPOYIL NEWS
OCTOBER 01/21

തിരുവനന്തപുരം:; കുഞ്ഞി​നെ അനധികൃത ദത്ത്​ നൽകിയെന്ന ആരോപണത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി (Child Welfare Committe) ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ (Shijukhan) ഗുരുതര ആരോപണവുമായി ജീവനക്കാർ (Employees) മുഖ്യമന്ത്രി പിണറായി വിജയനും (Chief Minister Pinarayi Vijayan) മന്ത്രി വീണ ജോർജിനും (Minister Veena George)പരാതി നൽകി. കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങൾ (CCTV Visuals) നശിപ്പിച്ചതായി കത്തിൽ പറയുന്നു. ‘നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നത്​ ഷിജുഖാനും ചൈൽഡ്​ വെൽഫെയർ കമ്മിറ്റി ചെയർപേഴ്​സൺ അഡ്വ. സുനന്ദയും ചേർന്നാണ്​. പ്രശ്​നങ്ങൾ പുറത്തുവന്നപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ്​ ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത്​.’- കത്തിൽ പറയുന്നു.

2020 ഒക്​ടോബർ 22ന്​ അർധരാത്രിക്കു​ശേഷം 12.30ന്​ ശി​ശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിന്റെ വിവരം സമിതിയിലെ മുഴുവൻ ജീവനക്കാർക്കും അറിവുള്ളതാണ്​. സംഭവ ദിവസങ്ങളിൽ സമിതിയിലെ അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ല. ഷിജുഖാൻ നൽകിയ ഉറപ്പനുസരിച്ചാണ്​ അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്​മിത ജയിംസും പേരൂർക്കടയിലെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും ചേർന്ന്​ ഒക്​ടോബർ 22ന്​ രാത്രി ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ കൊണ്ടുവന്നത്​. അന്ന്​ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്​സ്​ ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക്​ കൊണ്ടുപോയി. തുടർന്ന്,​ തൈക്കാട്​ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററില്ഡ ഡോക്​ടറെക്കൊണ്ട്​ എഴുതിപ്പിച്ചു. പിറ്റേദിവസം ‘മലാല’ എന്ന്​ പേരിട്ട്​ വാർത്തകളും നൽകിയെന്നും കത്തിൽ പറയുന്നു.

23ന്​ വെള്ളിയാഴ്​ച മറ്റൊരു ആൺകുഞ്ഞിനെയും സമിതിയിൽ ലഭിച്ചു. പിറ്റേ ദിവസം ആൺ- പെൺ വിവാദം വന്നപ്പോൾ തൈക്കാട്​ ആശുപത്രിയിൽ പോയി രജിസ്റ്ററിൽ പെൺകുട്ടി എന്നത്​ ആൺകുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ പി ടിക്കറ്റ്​​ വാങ്ങിയതും സൂപ്രണ്ട്​ ഷീബയാണ്​. എംഎസ്​ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്​ഷൻ ഓഫീസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ്​ ഷിജുഖാൻ നൽകിയതെന്നും ജീവനക്കാർ ആരോപിക്കുന്നു.

അനുപമയും ഭർത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട്​ ഷിജുഖാന്റെ അടുത്തു​വന്നപ്പോൾ തിടുക്കപ്പെട്ട്​ കുഞ്ഞിനെ എന്തിന്​ ആന്ധ്രയിലെ ദമ്പതികൾക്ക്​ നൽകിയെന്ന്​ പാർട്ടിയും സർക്കാറും അന്വേഷിക്കണം. കുഞ്ഞിന്റെ ഡിഎൻഎ ടെസ്റ്റ്​ നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഒക്​ടോബർ 23ന്​ ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ടെസ്റ്റ്​ നടത്തി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.
________

Leave a Reply

Your email address will not be published. Required fields are marked *