NADAMMELPOYIL NEWS
OCTOBER 25/21
കല്‍പ്പറ്റ:;വയനാട് മീനങ്ങാടിയില്‍ പുഴയില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെ മകള്‍ ശിവപാര്‍വണയാണ് മരിച്ചത്. കുട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് ശിവപാര്‍വണയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുവീട്ടില്‍ വിരുന്ന് എത്തിയ കുഞ്ഞ് വീടിനടുത്ത പുഴങ്കുനി പുഴയില്‍ വീഴുകയായിരുന്നു. ശനിയാഴ്ച പകല്‍ മുഴുവന്‍ പരിശോധിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. അമ്മയുടെ സഹോദരിവീട്ടിൽ വ്യാഴാഴ്ചയാണ് ഇവര്‍ വിരുന്നെത്തിയത്. പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കല്‍പ്പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തിരച്ചില്‍ തുടങ്ങിയത്. നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
________